തൃക്കരിപ്പൂർ: മാടക്കാൽ ജി.എൽ പി. എസ് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളം കാസർകോടിന്റെ സഹകരണത്തോടെ ചെറുവത്തൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വർണ്ണ കൂടാരത്തിന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ തറക്കല്ലിട്ടു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിൽ ആദ്യമായി നടപ്പിലാക്കുന്ന 10 ലക്ഷം രൂപ ചെലവിലുള്ള വർണ്ണക്കൂടാരം പദ്ധതി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറിയായാണ് മാടക്കാലിൽ ഒരുക്കുന്നത്. വാർഡ് മെമ്പർ എം.താജുന്നീസ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ എൻ.ശഫീഖ് .റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ആർ.സി ട്രെയ്നർ യു. സതീശൻ,ബി.ആർ.സി കോഡിനേറ്റർ സി സാവിത്രി. ബിന്ദു കഞ്ഞിപ്പുരയിൽ, മദർ പി.ടി.എ പ്രസിഡന്റ് നാസിയ എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് പി. പ്രവീൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.പി.മുഹമ്മദ് ഇസ്മയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |