കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ചിന്റെയും കേനന്നൂർ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനാഘോഷം സംഘടിപ്പിച്ചു. പള്ളിക്കുളം ഐ.സി എ.ഐ ഭവനിൽ നടന്ന ചടങ്ങിൽ കണ്ണൂർ ഐ.സി എ.ഐ ബ്രാഞ്ച് ചെയർമാൻ സി എ കെ.പി.മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ എക്സാം സെന്ററിൽ ഉയർന്ന മാർക്ക് നേടിയ സി എ വിദ്യാർത്ഥികളെയും ഐ.സി എ.ഐ ഭവനിലെ കോച്ചിംഗ് ക്ലാസ്സിൽ നിന്ന് വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.ജെറാൾഡ് തോമസ്, പി.കെ.ഫഹദ്, പി.കെ.ജുറൈജ് , പി.കെ.രതീഷ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജില്ലാ ബ്ളഡ് ബാങ്കിൽ സി എ സ്റ്റുഡന്റസ് അസ്സോസിയേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകീട്ട് പുതിയതെരു മാഗ്‌നെറ് ഹോട്ടലിൽ നടന്ന ആഘോഷപരിപാടിയിൽ സിനിമാതാരങ്ങളായ ഉണ്ണിരാജ, ബിജു ഇരിണാവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |