കണ്ണൂർ: ഓൺലൈൻ തട്ടിപ്പിൽപ്പെട്ട് ജില്ലയിലെ ഏഴുപേർക്ക് 3,64,500 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിംഗ് നടത്താൻ പ്രതികളുടെ നിർദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച മയ്യിൽ സ്വദേശിക്ക് 20,300 രൂപയാണ് നഷ്ടപ്പെട്ടത്. പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതിക്കുകയായിരുന്നു.വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിച്ച ലുക്ക് ആപ്ലിക്കേഷൻ വഴിയുള്ള പാർട് ടൈം ജോലി വാഗ്ദാനത്തിൽപ്പെട്ട് അഞ്ചുപേർക്കാണ് പണം നഷ്ടപ്പെട്ടത്. 20300 രൂപ മുതൽ 1,33,000 രൂപ വരെ തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ടു. പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്‌കുകൾക്ക് അക്കൗണ്ടിലേക്ക് പണം നൽകിയ ശേഷം പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാെതെ പറ്റിക്കുകയായിരുന്നു. വാട്ടസ്ആപ് വഴി പാർട്ട് ടൈം ജോലി വാഗ്ദാനത്തിലൂടെയുള്ള മറ്റൊരു തട്ടിപ്പിൽപ്പെട്ട് വളപട്ടണം സ്വദേശിക്ക് 20300 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |