കണിച്ചാർ: കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കഥാപ്രസംഗ കലയിലെ അനശ്വരനായ വി. സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. പ്രിൻസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കുന്നുംപുറം സാംബശിവൻ അനുസ്മരണം നടത്തി. ഒഥല്ലോ, അനീസ്യ, ആയിഷ വിലയ്ക്ക് വാങ്ങാം ഉൾപ്പെടെ ഷേക്സ്പിയറുടെ അനശ്വര കഥാപാത്രങ്ങളെ കലാ ഭാവനയോടെയും ചാരുതയോടെയും മലയാളികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വിധം വി. സാംബശിവൻ അവതരിപ്പിച്ചു.12000ത്തിൽ പരം സ്റ്റേജുകളിൽ അവതരിപ്പിച്ച കഥാപ്രസംഗം എന്നെന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിശിഷ്ട കലയാണ് കഥാപ്രസംഗമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.വി. മുരളീധരൻ, എം.പി. സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |