കാഞ്ഞങ്ങാട്: ഓട്ടോമൊബൈൽ വർക്കേഴ്സ് ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിച്ച് കാര്യക്ഷമമായി നൽകണമെന്നും, പൊലൂഷൻ നിയമം ലഘൂകരിച്ച് തൊഴിലാളികൾക്ക് ലൈസൻസ് അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരള മാവുങ്കാൽ യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി സുരേഷ് കുമാർ മുഖ്യാതിഥിയായി. ഗണേന്ദ്ര ലാൽ, സുനിൽ മുഖ്യപ്രഭാഷണം നടത്തി. ടി.വി.ദേവീദാസ്, പി.പ്രകാശൻ , എൻ.മനോഹരൻ, ജോഷി തോമസ്, രജീഷ് അഭയ്, രതീഷ് മടിക്കൈ, എം. വി.അരവിന്ദൻ, സിറിയക് മാത്യു, സന്തോഷ് ബാബു, നാരായണൻ യൂണിക്ക്, പി.കെ.രാജൻ, മഹേഷ് റെയിൻബോ,എം.ജിതേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വിജേഷ് സ്വാഗതവും മഹേഷ് പെരിയ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |