കണ്ണാടിപ്പറമ്പ്: കാട്ടാമ്പള്ളി - വെണ്ടോട് മേഖലയിലെ അനധികൃത തണ്ണീർത്തട മണ്ണിലിടനേതിരേയും മാലിന്യ നിക്ഷേപത്തിനേതിരെയും ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം നാറാത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂലായ് അവസാന വാരം പൊതുജനങ്ങളെയും യുവജന സംഘടകളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം ചേരും. നാറാത്ത് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേയും അനധീകൃത മണ്ണിടലിനേതിരെയും മാലിന്യനിക്ഷേപത്തിനെതിരേയും ശക്തമായി ഇടപെടുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.ഭാരവാഹികൾ:പി.ടി. രത്നാകരൻ(ചെയർമാൻ), എൻ.കെ. നാരായണൻ,മുഹമ്മദ് കുഞ്ഞി പാറപ്രം(വൈസ് ചെയർമാൻ) എം.വി.ദാസൻ(കൺവീനർ), എ.വി. ശ്രീജിത്ത്. ജവാദ് (ജോ.കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |