കണ്ണൂർ: വനിതകൾ ഗൃഹനാഥകളായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാധനം പദ്ധതിയിലൂടെ വിദ്യാഭ്യാസ ധനസഹായത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ വിഭാഗത്തിന് മുൻഗണന. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾ, വിവാഹമോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾ എന്നിവർക്ക് ധനസഹായത്തിന് അർഹത. വിവാഹമോചിതരായതിന്റെ കോടതി ഉത്തരവിന്റെ പകർപ്പും പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. പുനർ വിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. ധനസഹായത്തിനുള്ള അപേക്ഷകൾ അതാത് സ്ഥലത്തെ ഐ.സി ഡി.എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ആഗസ്റ്റ് എട്ടിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.schemes.wcd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ-04972700708
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |