പാനൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മണ്ഡലം സെക്രട്ടറിയുമായിരുന്ന കടവത്തൂരിലെ കെ.പി ചാത്തുക്കുട്ടി മാസ്റ്ററുടെ പതിനാറാം ചരമ വാർഷികം ആചരിച്ചു. തെണ്ടപറമ്പിലെ സ്മൃതി മണ്ഡപത്തിൽ കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനവും ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള ആദരവും നടന്നു. ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി സി.കെ.ബി തിലകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ.പി ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ, മഹിളാ ജനതാദൾ സംസ്ഥാന അദ്ധ്യക്ഷ ഒ.പി. ഷീജ, ദേശീയ കൗൺസിൽ അംഗം രവീന്ദ്രൻ കുന്നോത്ത്, മണ്ഡലം പ്രസിഡന്റ് പി. ദിനേശൻ, സെക്രട്ടറി വി.പി. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം എൻ. ധനഞ്ജയൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |