മാണിയാട്ട്: സീനിയർ സിറ്റിസൺ സ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം കിസാൻ സഭാ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മണ്ഡലം പ്രസിഡന്റ് കെ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാലൻ ഓളിയക്കാൽ സെക്രട്ടറി തമ്പാൻ മേലത്ത്, രവീന്ദ്രൻ മാണിയാട്ട് പി.പി.നാരായണൻ , പുഷ്പരാജ്, എ.അമ്പൂഞ്ഞി , പി.വിജയകുമാർ , ടി.വി.രവി, പി.സദാനന്ദൻ ,കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എം.ചന്ദ്രൻ (ചെയർമാൻ), കെ.കുഞ്ഞമ്പു (വൈസ് ചെയർമാൻ, )ടി.വി.രവി (ജനറൽ കൺവീനർ), കെ.സദാനന്ദൻ ,കെ.ബാലകൃഷ്ണൻ ,(ജോ.കൺവീനർ ), വി.എം.കുമാരൻ (ഖജാൻജി ).ആഗസ്റ്റ് അവസാനം കാലിക്കടവിൽ വച്ചാണ് ജില്ലാസമ്മേളനം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |