പാനൂർ:ഹരിത കേരളമിഷന്റെ 'ഒരു തൈ നടാം'ക്യാമ്പയിനിന്റെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം തൊഴിലുറപ്പ് തൊഴിലാളി കൗസു എന്നവരുടെ വീട്ടിൽ തൈകൾ നട്ട് പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ മേപ്പാടൻ രവീന്ദ്രൻ , അനുരാഗ് പാലേരി , പ്രസീത ടീച്ചർ,രതി വി., ഹരിത കേരള മിഷൻ ആർ.പി ബാലൻ വലേരി ,എ.ഇ അനുശ്രീ ശശീന്ദ്രൻ ,ഓവർസീയർ അതിര വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യമായ തൈകൾ സൗജന്യമായി നൽകിയത് പാട്യം ഗവ.ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരനാണ് . തൊഴിലുറപ്പ് തൊഴിലാളിക്കൾ 4000 ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ക്യാമ്പയിനിന്റെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |