കാഞ്ഞങ്ങാട്: ജനമൈത്രി പോലീസ് ഹോസ്ദുർഗിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി സൗജന്യ കണ്ണുപരിശോധനയും തിമിര രോഗനിർണയ ക്യാമ്പും നടത്തി. ടൗൺ ഹാളിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ എം.ടി.പി സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി കെ. സുകുമാരൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.അജയകുമാർ, ഡോ.ഫായിസ മുസ്തഫ എന്നിവർ സംസാരിച്ചു.ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതവും, പയ്യന്നൂർ ഐ ഫൗണ്ടേഷൻ പി.ആർ.ഒ സന്തോഷ് പാലായി നന്ദിയും പറഞ്ഞു. വയോജനങ്ങൾക്കുള്ള കരുതലിന്റെ ഭാഗമായാണ് ജനമൈത്രി പൊലീസ് വയോജനങ്ങൾക്കായി ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |