പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് രാത്രി ഒൻപത് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് സെപ്തംബർ ഒന്നിന് പുലർച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കൽപ്പാത്തി, സീതാർകുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവൻ പാറ എന്നീ സ്ഥലങ്ങളാണ് പക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ആഗസ്റ്റ് 26 ന് ആറന്മുള വള്ളസദ്യയോട് കൂടിയ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |