ആറളം: ആറളം ഫാം പ്രദേശത്തും പുനരധിവാസ മേഖലയിലും തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ ആരംഭിച്ച ഗജമുക്തി ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം മേഖലയിൽ നടപ്പാക്കിയ മിഷൻ ഫെൻസിംഗ് പുരോഗമിക്കുന്നു. ഗജ മുക്തി ദൗത്യം അടുത്തയാഴ്ച പുനരാരംഭിക്കും.ഗജമുക്തി ദൗത്യത്തിൽ കാടുകയറ്റിയ ആനകൾ തിരിച്ചുവരാതിരിക്കാനാണ് ഓപ്പറേഷൻ ഫെൻസിംഗ് നടപ്പാക്കുന്നത്. ആനമതിൽ ദുർബലമായ സ്ഥലങ്ങളിൽ ടൂൾ റൂം സാമഗ്രികൾ ഉപയോഗിച്ചാണ് വനംവകുപ്പ് ജീവനക്കാർ താൽക്കാലിക വൈദ്യുത തൂക്കുവേലി നിർമ്മിക്കുന്നത്.ആഗസ്റ്റ് 11 ന് ആരംഭിച്ച ഗജമുക്തി ദൗത്യം പ്രതികൂല കാലവസ്ഥമൂലം രണ്ടുദിവസം മാത്രമാണ് പൂർണ തോതിൽ നടത്താൻ സാധിച്ചത്. കനത്ത മഴയെത്തുടർന്ന് വയർലെസ് സംവിധാനം ഉപയോഗിക്കാൻ കഴിയാത്തതും പടക്കം പൊട്ടിക്കാൻ കഴിയാത്തതും തിരിച്ചടിയായി. ഇതേത്തുടർന്നാണ് തൂക്കുവേലി നിർമ്മാണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |