കണ്ണൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി, സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും കൈനീട്ടം പദ്ധതിയുടെ വിതരണോദ്ഘാടനവും കണ്ണൂർ ഗുരുഭവനിൽ പ്രഭാഷകൻ എം.വി ജനാർദ്ദനൻ നിർവഹിച്ചു.എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു.
എ.കെ.പി.എ സംസ്ഥാന ട്രഷറർ ഉണ്ണികൂവോട് അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ പി.ടി.കെ.രജീഷ് , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പ്രജിത്ത് കണ്ണൂർ, രാജേഷ് രേള, സംസ്ഥാന ഫോട്ടോഗ്രാഫി സൊസൈറ്റി വൈസ് പ്രസിഡന്റ് പി.പി.ജയകുമാർ എന്നിവർ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും അർപ്പിച്ചു.പവിത്രൻ മൊണാലിസ, ജോയിന്റ് ചന്ദ്രൻ മാവിച്ചേരി, ഷിജു പയ്യന്നൂർ, വിവേക് നമ്പ്യാർ, ഷജിത് മട്ടന്നൂർ, അനിൽ കുമാർ, രാഗേഷ് ആയിക്കര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |