പയ്യാവൂർ: കണ്ണൂർ റൂറൽ എസ്.പി.സി പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കമ്യൂണിറ്റി പൊലീസ് ഓഫീസർമാർക്കുള്ള ഐ.എം.ജി പരിശീലനം ചെങ്ങളായിയിൽ സമാപിച്ചു. പരിശീലനത്തിന്റെ ഭാഗമായി നെടിയേങ്ങയിലെ കാക്കണ്ണൻപാറയിലേക്ക് പഠനയാത്ര നടത്തി. ശ്രീകണ്ഠപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ.സന്തോഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ശോഭന അദ്ധ്യക്ഷത വഹിച്ചു. എസ്പിസി കണ്ണൂർ റൂറൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പ്രസാദ്, പ്രൊജക്ട് അസിസ്റ്റന്റ് സി എം. ജയദേവൻ, കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ വി.വി.സുനേഷ്, സുനീഷ് ജോസഫ്, കെ.സി മുസ്തഫ, ലതീഷ് പുതിയിടത്ത്, ആർ.മധു, കെ.പി.അരുൺജിത്ത് കെ.വി.ആദർശ്, ബിബിൻ മാത്യു, കെ.ഷിജോയ്, മൃദുല രമേശ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |