കാഞ്ഞങ്ങാട്: മാർത്തോമാ ബധിരസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലാതല അന്തരാഷ്ട്ര ബധിരദിനാചരണം നടത്തി.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒഡിറ്റോറിയത്തിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു അഡ്മിനിസ്‌ട്രേറ്റർ ഫാദർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു.ബേക്കൽ സർക്കിൾ ഇൻസ്‌പെക്ടർ എം.വി.ശ്രീദാസൻ , ഫാദർ ജോർജ് വർഗീസ്, എം.എസ്.ജെംഷിദ് , പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വിദ്യാഭ്യാസ സമിതി പ്രസിഡന്റ് രാജേന്ദ്രൻ, ഷെരീഫ് കാപ്പിൽ, ഡോ.ജയരാജ്,പി.കെ.അബ്ദുള്ള കുഞ്ഞി, കെ.സന്ദീപ് ,ടി.പവിത്രൻ, മുഹമ്മദ് ആമീൻ, യമുന ജി ഉത്തമൻ, വിനീത് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോൻ സ്വാഗതവും പ്രധാനാദ്ധ്യാപിക എസ്.ഷീല നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |