കാസർകോട് :ഡി.സി.സിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി എൻ.രാമകൃഷ്ണന്റെ 13-ാം ചരമാവാർഷിക ദിനം ആചരിച്ചു. പുഷ്പാർച്ചനക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, നേതാക്കളായ രമേശൻ കരുവാച്ചേരി ,അഡ്വ.എ ഗോവിന്ദൻ നായർ, ജെയിംസ് പന്തമാക്കൽ, സാജിദ് മവ്വൽ, എം.കുഞ്ഞമ്പു നമ്പ്യാർ ,വി.ആർ.വിദ്യാസാഗർ ,സി വി.ജെയിംസ് ,എം. രാജീവൻ നമ്പ്യാർ, ഡി.എം.കെ മുഹമ്മദ് കെ.വി.ഭക്തവത്സലൻ ,അഡ്വ.സാജിദ് കമ്മാടം ,അബ്ദുൽ റസാക്ക് ചെർക്കള, സി അശോക് കുമാർ ,മെഹമ്മൂദ് വട്ടേക്കാട് ,ടി.കെ.ദാമോദരൻ,യു.വേലായുധൻ എന്നിവർ സംസാരിച്ചു.ഡി.സി സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |