പാനൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലം ജനപ്രതിനിധിസംഗമമായ 'സാഫല്യം' മാതൃകാപരവും പ്രയോജനപ്രദവുമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലത്തിലെ ജനപ്രതിനിധിസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തിൽ കെ.പി മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർ ടി.ജെ അരുൺ സ്വാഗതം പറഞ്ഞു. 2020-25 വർഷത്തെ വികസന സപ്ലിമെന്റിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിക്ക് നൽകി മന്ത്രി നിർവഹിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രാഹ് ഉപഹാര വിതരണം നടത്തി. എം. സുകുമാരൻ, എ. പ്രദീപൻ, പി. ദിനേശൻ, സന്തോഷ് വി. കരിയാട്, കെ.പി ശിവ പ്രസാദ്, ടി. റഷീദ്, അഡ്വ. പി.പി. അശോക് കുമാർ സംസാരിച്ചു. മുന്ന സദാനന്ദൻ നന്ദി പറഞ്ഞു. വിവിധ വിഷയങ്ങളിൽ സെമിനാറുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |