മാഹി: മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാളിന്റെ രണ്ടാം ദിനത്തിൽ പ്രാർത്ഥനാനിരതരായി ആയിരങ്ങൾ.കാലത്ത് മുതൽ മയ്യഴിമാതാവിന് മുന്നിൽ നൂറുകണക്കിനാളുകളാണ് എത്തിയത്.
വൈകിട്ട് ആറുമണിക്ക്. ഫാ. സനൽ ലോറൻസിന്റേയും ഫാ. റിജോയ് പാത്തിവയലിന്റെയും നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയും നടന്നു.ഇന്ന് വൈകിട്ട് ആറിന് ഫാ. ജോസഫ് കൊട്ടിയത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് ആരാധനയും നൊവേനയും പ്രദിക്ഷണവും . സെന്റ് ആന്റ്ണീസ് കുടുംബ യൂണിറ്റ് അംഗങ്ങളാണ് ഇന്നത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |