മാഹി: ഫ്രഞ്ച് ശില്പകലാവൈഭവം തുടിക്കുന്ന മയ്യഴി മാതാവിന്റെ അൾത്താരയുടെ അലങ്കാരം കഴിഞ്ഞ ഒൻപത് വർഷമായി ചെറുകല്ലായിലെ തീർത്ഥം ഹൗസിൽ കെ.സനിൽകുമാറാണ് പ്രാർത്ഥനാപൂർവം ചെയ്തുവരുന്നത്.ഏകദേശം മൂന്നരലക്ഷത്തോളം ചിലവിട്ടുള്ള അലങ്കാര പ്രവൃത്തികൾ ഭക്തനെന്ന നിലയിലാണ് ഇദ്ദേഹം ഏറ്റെടുത്തത്.
കുഞ്ഞുനാ മാഹി പള്ളിയിലെ മണികളുടെ മുഴക്കവും കീർത്തനങ്ങളും സ്തുതികളും കേട്ടുവളർന്ന സുനിൽ തന്റെ ജീവിതത്തിലും ബിസിനസിലുമുള്ള അഭിവൃദ്ധി മയ്യഴിമാതാവിന്റെ കടാക്ഷത്താലാണെന്ന് പറയുന്നു. പെരുന്നാളിന്റെ തുടക്കദിനമായ ഒക്ടോബർ 5നാണ് അൾത്താര അതിമനോഹരമായി അലങ്കരിക്കും. വിവിധതരം ദീപങ്ങളുംവർണ്ണപുഷ്പങ്ങളും മെഴുകുതിരികളുമെല്ലാമാകുമ്പോൾ അൾത്താര അഭൗമ സൗന്ദര്യത്താൽ തുടിക്കും.ദിവസങ്ങൾ നീണ്ട അലങ്കാരങ്ങളിൽ മകൻ നിവേദും സനിൽകുമാറിനെ സഹായിക്കും. രഞ്ജിതയാണ് സനിൽകുമാറിന്റെ ഭാര്യ.മകൾ തീർത്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |