പെരിയ :മൂന്ന് ദിവസങ്ങളിലായി പുല്ലൂർ ഉദയനഗർ ഹൈസ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ഒളിമ്പിക്സിൽ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 271 പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി. രാവണേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 119 പോയിന്റുമായി രണ്ടും പെരിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 118 പോയിന്റ് നേടി മൂന്നും സ്ഥാനങ്ങളിലെത്തി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ എ.ഇ.ഒ കെ. സുരേന്ദ്രൻ, കെ.സിത , ചന്ദ്രൻ കരിച്ചേരി, എ.ഷീബ, പി.വി.ദേവിക , എ.ഷാജി ,എ.സന്തോഷ് കുമാർ , കെ.വി. ഗോപാലൻ, കദീഷ് തടത്തിൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ സ്വാഗതവും കെ.വി.സുരേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |