ചിറക്കൽ: ബ്ലോക്ക് കമ്മറ്റിയുടെ കീഴിൽ നടന്ന ജവഹർ ബാൽ മഞ്ച് നേതൃത്വ പരിശീലനക്യാമ്പ് കെ.പി.സി.സി ട്രഷറർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സി.വി സുമിത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.വി സന്തോഷ്, ന്യൂനപക്ഷകോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ മായിൻ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂക്കിരി രാജേഷ്, പള്ളിക്കുന്ന് മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.സി രാധാകൃഷ്ണൻ, ചാലാട് മേഖല കോൺഗ്രസ് പ്രസിഡന്റ് വസന്ത് പള്ളിയാ മൂല, ജവഹർ ബാൽമഞ്ച് സംസ്ഥാന കോർഡിനേറ്റർ സി.വി.എ ജലീൽ, ജില്ലാ ചെയർപേഴ്സൺ ലിഷ ദീപക്, ആശ രാജീവ് പ്രസംഗിച്ചു. ജെ.സി.ഐ ട്രെയ്നർ കമൽ സുരേഷ്, കെ.സി ശ്രീജിത്ത് എന്നിവർ ക്ലാസ്സെടുത്തു. ഡി.സി.സി സെക്രട്ടറി എം.പി വേലായുധൻ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |