തലശ്ശേരി: മുസ്ലിം യൂത്ത് ലീഗ് ചാലിൽ കൈവട്ടം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കൽ ഇബ്രാഹിം, പി.പി ഖാലിദ്, എം,.പി അബ്ദുള്ള എന്നിവരുടെ സ്മരണാർത്ഥം ജില്ലാ തല ദഫ് കളി മത്സരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മഹ്രൂഫ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ മികച്ച ഗവേഷകനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ പി.പി സിറാജിനുള്ള സ്‌നേഹോപഹാരം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ മുനീർ കൈവട്ടം സ്വാഗതവും ട്രഷറർ തസ്നി നന്ദിയും പറഞ്ഞു. ചേരിക്കൽ ഫസൽ, റുഫൈസ്, നജാദ് നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |