
തലശ്ശേരി: കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.സ്പീക്കറുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അദ്ധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഓട്ടോമെറ്റിക് ബയോകെമിസ്ട്രി അനലൈസൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ സർവ്വിക്കൽ കാൻസർ വാക്സിൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി.രാജ്, എ.കെ.ഷിജു, സി.സജീവൻ, രജീഷ്, എൻ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.വിനീത ജനാർദ്ദനൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.റംസീന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |