
കേളകം: കേളകം ഗ്രാമപഞ്ചായത്ത് സമ്പൂർണ കളിക്കള പ്രഖ്യാപനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. പ്ലേ ഫോർ ഹെൽത്തി കേളകം ജനകീയ കായിക പദ്ധതിയുടെ ഭാഗമായാണ് എല്ലാ വാർഡുകളിലും കളിക്കളങ്ങൾ പഞ്ചായത്ത് ഭരണസമിതി ഒരുക്കിയത്. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും ക്ലബ്ബുകളും ഈ പദ്ധതിയുമായി സഹകരിച്ചു.സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രഖ്യാപനചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കായിക ഗവേഷകൻ പ്രസാദ് വി.ഹരിദാസൻ, പഞ്ചായത്ത് സെക്രട്ടറി എം.പൊന്നപ്പൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്തംഗം സജീവൻ പാലുമ്മി, കെ.സി.ജോർജ്, ജോൺ പടിഞ്ഞാലി, എം.വി.മാത്യു, കെ.ജി.വിജയപ്രസാദ്, കെ.എം.അബ്ദുൽ അസീസ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |