
പാലക്കുന്ന്: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥി അയൂബ് നജാധിനും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത ഷിസ ഫാത്തിമ, ഫാത്തിമത്ത് അഫ്ര , അബ്ദുൽ ഹമീദ്ഇൻഫാസ്, പി.എം.ഫാത്തിമ എന്നിവർക്കും ഊഷ്മള വരവേൽപ്പ് നൽകി ജൻമനാട്. തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ സ്‌കൂൾ മാനേജ്‌മെന്റും പി. ടി. എയും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കുന്നിൽ നിന്നും ആരംഭിച്ച വരവേൽപ്പ് സ്‌കൂളിൽ അവസാനിച്ചു. അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ ഇ.വി.മധുസൂദനൻ, ബോർഡ് ഓഫ് എഡ്യുക്കേഷൻ പ്രസീഡന്റ് ഇർഫാൻ പള്ളിക്കാൽ, സെക്രട്ടറി ഹാരിസ് അങ്കക്കളരി , പി.ടി.എ പ്രസിഡന്റ് കാസിം പൈക്കത്ത് വളപ്പിൽ, എം.പി.ടി.എ പ്രസിഡന്റ് സൈനബ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |