
കുത്തുപറമ്പ്:രാജ്യസഭാംഗം അഡ്വക്കേറ്റ് സന്തോഷ് കുമാർ എം.പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുന്നിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു.ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി.സദാനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജ രാജീവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.സുരേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റോജ മണപ്പാട്ടി സി സി സഹിൽരാജ്, ടി.രാജീവൻ,ടി.പവിത്രൻ,സി വിജയൻ,സി.ഒ.മനേഷ് , പി.ബിജു, കെ.വി.ധർമ്മരാജൻ,പി.സുരേഷ്,കെ.കെ.റഫീഖ് എന്നിവർ സംസാരിച്ചു. കെ.വി.ശ്രീധരൻ സ്വാഗതവും പി.വി.ജയപ്രകാശൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |