
പഴയങ്ങാടി: സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.77 കോടി ചെലവിൽ എരിപുരം തടത്ത് നിർമിച്ച ആധുനിക വാതക ശ്മശാനം ഒക്ടോബർ 31ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. എൽ.പി.ജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനം മുഖേന പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്‌കാര പ്രക്രിയ സുഗമമായി നിർവഹിക്കാൻ സാധിക്കും. എൽ.പി.ജി റൂം, സെക്യൂരിറ്റി റൂം, ഓഫീസ് റൂം, ജനറേറ്റർ റൂം, പാർക്കിംഗ് സൗകര്യം, ഗാർഡൻ, വിളക്കുകൾ, ശുചിമുറി, ചുറ്റുമതിൽ, ഡ്രൈനേജ് ഇന്റർലോക്ക്, ടൈൽ ഉൾപ്പടെ 2100 ചതുരശ്ര അടിവിസ്താരമുള്ള കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |