
ഇരിട്ടി: ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ പാല ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 102 സ്കൂളുകളിൽ നിന്നായി ആറായിരത്തോളം വിദ്യാർത്ഥികൾ വിവിധ മൽസരങ്ങളിൽ പങ്കെടുക്കും. സ്കൂളിലും പരിസരത്തും കാക്കയങ്ങാട് ടൗണിലെ ഓഡിറ്റോറിയങ്ങളിലുമായി 20 വേദികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. മൂന്നിന് വൈകുന്നേരം മൂന്ന് മണിക്ക് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവ്വഹിക്കും. സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംഗിതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയാവും. മേഖലയിലെ ജനപ്രതിനിധികളും അദ്ധ്യാപക - രാഷ്ട്രീയ സംഘടന പ്രതിനിധികളും പങ്കെടുക്കും. ആറിന് വൈകുന്നേരം അഞ്ചരക്ക് സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ ഡിവൈ.എസ്.പി എം.പി. ആസാദ് സമ്മാനദാനം നിർവ്വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |