
കൂത്തുപറമ്പ്:അറുപതു കോടി ചെലവിൽ 12 നിലകളിലായി നിർമ്മിച്ച താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ വി.സുജാത വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ഷാഫി പറമ്പിൽ , ഡോ.വി.ശിവദാസൻ , എം.എൽ.എമാരായ കെ.പി.മോഹനൻ കെ. കെ.ശൈലജ ,ജില്ലാകളക്ടർ അരുൺ കെ.വിജയൻ തുടങ്ങിയവർ പങ്കെടുക്കും.വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.കെ.ഷമീർ, കെ.അജിത, ലിജി സജേഷ്, നഗരസഭ സെക്രട്ടറി പി.എൻ.അനീഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.കെ.സഹിന, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ഡോക്ടർ പി.കെ.അനിൽ കുമാർ, പി.ആർ.ഒ സി സിജോ എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |