
പയ്യന്നൂർ:നഗരസഭ കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിത വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പ വിതരണത്തിന്റെയും , വനിത സ്വയംതൊഴിൽ ബോധവൽക്കരണ ക്ലാസിന്റെയും ഉദ്ഘാടനം
വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം വി.കെ.പ്രകാശിനി, നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , വി.ബാലൻ, എം.വി.ജയൻ , എം.വി.ചിത്ര, എം.രേഖ , ഹിമ വി. ചീരൻ, കെ.വി.രാജേഷ് സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി.പി.ലീല സ്വാഗതവും കോർപ്പറേഷൻ മേഖല മാനേജർ കെ.ഫൈസൽ മുനീർ നന്ദിയും പറഞ്ഞു.47 കുടുംബശ്രീ ഗ്രൂപ്പുകളിലെ 329 അംഗങ്ങൾക്കായി 28941000 രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. ഹോട്ടൽ, കാറ്ററിംഗ് , ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള വിവിധ പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |