കണ്ണൂർ: ജനുവരി 9,10,11 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കേരള ഗസ്സറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടിയേറ്റംഗം ഡോ. വി. ചന്ദ്രബാബു, സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ കെ.കെ ആദർശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കിരൺ വിശ്വനാഥ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയി, വിനോദ്, ഡോ. വിക്രാന്ത്, ഡോ. ജേറീഷ്, സി.വി ജിദേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കമ്മിറ്റികളുടെ അവലോകന യോഗം നടന്നു. ജില്ലാ സെക്രട്ടറി ഇ. പ്രമോദ് ഇ സ്വാഗതവും വൈസ് പ്രസിഡന്റ് അനുഷ അൻവർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |