
കാഞ്ഞങ്ങാട് : വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ക്ലബ് വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 8 മുതൽ 19 വരെയായി വേലാശ്വരം ജി.യു.പി സ്‌കൂൾ ഗ്രൗണ്ടിൽ ഫ്ളഡ്‌ലിറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. കണ്ണൂർ – കാസർകോട് ജില്ലകളിലെ പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരക്കും. വിജയികൾക്ക് 30000 രൂപ ക്യാഷ് അവാർഡും ട്രോഫിയും റണ്ണേഴ്സിന് 20000 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകും. സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. ശരത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുകുമാരൻ, സി വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. അർജുൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.വി.സുകുമാരൻ(ചെയർമാൻ), സി വി.കൃഷ്ണൻ(വൈസ് ചെയർമാൻ), അർജുൻ ചന്ദ്രൻ(കൺവീനർ), ശരത്കുമാർ, കെ.അജയൻ(ജോയിന്റ് കൺവീനർമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |