
കാഞ്ഞങ്ങാട് : ഡി.എസ്.എസ് കേരളയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഗോത്ര മഹോത്സവവും 26മുതൽ 28വരെ നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ കരിവേടകം ഗോത്ര പതിയിൽ ദേശീയ പതാക ഉയർത്തും. 27ന് സന്ദേശ യാത്ര.28ന് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഗോത്ര മഹോത്സവം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും.കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.സജി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് രേഷ്മ കരിവേടകം,സുധൻ വെള്ളരിക്കുണ്ട്, ചന്ദ്രൻ തട്ടുമ്മൽ, രമണിസുന്ദരൻ, രമേശൻ ബന്തടുക്ക സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |