
കോവളം: മുട്ടയ്ക്കാട് ചിറയിൽ ശ്രീ ഭദ്രകാളി ക്ഷേത്ര തിടപ്പള്ളിയുടെ പൂട്ട് തകർത്ത് വിലപിടിപ്പുള്ള പിത്തള പാത്രങ്ങളും വിളക്കുകളും മോഷ്ടാക്കൾ കവർന്നു. പിത്തള നിലവിളക്കുകൾ, വലിയ ചരുവങ്ങൾ, പൂജാ പാത്രങ്ങൾ, വലിയ കിണ്ടികൾ, മണികൾ എന്നിവയാണ് നഷ്ടപ്പെട്ടത്.16-ന് രാത്രി പൂജയ്ക്ക് ശേഷം ക്ഷേത്രം പൂട്ടി ഭാരവാഹികൾ പോയിരുന്നു. തുടർന്ന് 23-ന് വൈകിട്ട് വീണ്ടും എത്തിയപ്പോഴാണ് തിടപ്പള്ളിക്കുള്ളിലെ സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |