
നീലേശ്വരം:കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീച്ചർസ് യൂണിയൻ ജില്ലാ സമ്മേളനം നീലേശ്വരത്ത് എൻ.ജി കമ്മത്ത് സ്മാരക ഹാളിൽ സി.ഐ.ടി.യു ജില്ലാ ജനൽസെക്രട്ടറി പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. സി.സുമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സജൻ സംഘടനാ റിപ്പോർട്ടും കെ.പി.വിജേഷ് പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. പി.പുരുഷോത്തമൻ സ്വാഗതവും കെ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു. പ്രസിഡന്റായി കെ.പി.വിജേഷിനെയും സെക്രട്ടറിയായി പുരുഷോത്തമനെയും ട്രഷററായി വി.സുനിതയേയും തിരഞ്ഞെടുത്തു.
പത്ത് വർഷത്തിലധികമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പ് വരുത്തി വേതന വർദ്ധനവ് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |