SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

പി.എസ്.സി ഓഫീസ് ഉപരോധിച്ച് കെ.എസ്.യു

Increase Font Size Decrease Font Size Print Page
ksu-psc-a

കാസർകോട് : ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും നിയമനം നൽകാതെ പിണറായി സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ച് കെ.എസ്.യു കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പി.എസ്.സി ഓഫീസ് ഉപരോധിച്ചു. ഓഫീസ് താഴിട്ട് പൂട്ടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് നീക്കി. പ്രതിഷേധക്കാരെ ഓഫീസിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു.കെ.എസ്.യു കാസർകോട് ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, ജില്ല ഭാരവാഹികളായ നുഹ് മാൻ പള്ളങ്കോട്, അൻസാരി കോട്ടക്കുന്ന്, വിഷ്ണു ഇരിയണ്ണി, വൈഷ്ണവ് കോളിച്ചാൽ, മുഹമ്മദ് ഷജ, ത്വയിബ് , സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

TAGS: LOCAL NEWS, KANNUR, PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY