
പുലിക്കുന്ന് :കളിയാട്ടം അവസാന ദിവസമായ ഇന്ന് രാവിലെ ആറു മുതൽ എട്ടു തെയ്യങ്ങൾ അരങ്ങിലെത്തും. രാവിലെ ആറുമണി മുതൽ കാളപ്പുലിയൻ, ആലി, പുലിക്കണ്ടൻ, വേട്ടക്കൊരു മകൻ, മന്ത്രമൂർത്തി, വിഷ്ണുമൂർത്തി, പുല്ലൂരാളി തെയ്യങ്ങൾ ഭക്തരെ അനുഗ്രഹിക്കും. വൈകുന്നേരം 5ന് വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുലിക്കുന്ന് ദൈവസന്നിധിയിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുറപ്പാട്. വൈകുന്നേരം 6ന് പുല്ലൂർണ്ണൻ തെയ്യത്തിന്റെ ആനവാതുക്കൽ വലിയവീട് തറവാട്ടിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുറപ്പാട്. തുടർന്ന് ശ്രീ ജഗദംബ ദേവിക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. രാത്രി 9ന് പെൺകുട്ടികളുടെ പന്തൽ മൂഹൂർത്തം, എഴുന്നള്ളത്ത് മുതലായവ തുടർന്ന് കൂട്ട അടയാളം. പൂമുടി അവരോഹണം. തുടർന്ന് പുല്ലൂർണ്ണൻ തെയ്യത്തിന്റെ തിരുമുടി ഭക്തിസാന്ദ്രമായി അവരോഹണം ചെയ്ത് കാരണവർ കാളി മാടത്തിൽ സമർപ്പിച്ച് ഭണ്ഡാരം തിരിച്ച് എഴുന്നേൽക്കുന്നതോടെ കളിയാട്ടം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |