കണ്ണൂർ: സൂപ്പർ ലീഗ് ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്‌ബാൾ പരിശീലകർക്കുള്ള പരിശീലന പരിപാടി സമാപിച്ചു. പൊസിഷൻ സ്‌പെസിഫിക് പരിശീലനം എന്ന വിഷയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി സഹപരിശീലകനും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകനുമായ ഷഫീഖ് ഹസ്സനാണ് നേതൃത്വം നൽകിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 26 പരിശീലകരാണ് ക്ലാസിൽ പങ്കെടുത്തത്. പ്രാക്ടിക്കൽ സെഷനുകൾക്ക് പുറമെ തിയറി സെഷനുകളുമുണ്ടായി. സമാപന ചടങ്ങിൽ കേരള ഫുട്‌ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.കെ. ഷരീഫ് മുഖ്യാതിഥിയായി. കണ്ണൂർ വാരിയേഴ്സ് എഫ്.സി സ്‌പോർട്ടിംഗ് ഡയറക്ടർ ജുവൽ ജോസ്, ഓപ്പറേഷൻ മാനേജർ ആൽഫിൻ കെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് കണ്ണൂർ വാരിയേഴ്സ് എഫ്.സി സർട്ടിഫിക്കറ്റ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |