കണ്ണൂർ: കണ്ണൂർ മിറർ വീക്കിലി എഡിഷനും വിൻവിൻ കോർപ്പും ചേർന്ന് നടത്തുന്ന ആറാമത് മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു. തൊഴിലിടത്തെ മികച്ച സേവന മികവിനാണ് അവാർഡ് നൽകുന്നത്. സമയവും സന്ദർഭവും നോക്കാതെ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് അവാർഡ് നൽകുക. 5001 രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്. വിവിധ തൊഴിൽ രംഗത്തെ പത്തു പേരെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. താങ്കളുടെ സ്ഥാപനത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ തൊഴിലാളിയെ അവാർഡിനായി നിർദേശിക്കാം. അവർ സ്ഥാപനത്തിന് നൽകിയ പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് സ്ഥാപനത്തിന്റെ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി ഏപ്രിൽ 25നകം വിൻവിൻ കോർപ്പ്, പ്രീമിയർ ടവർ, സൗത്ത് ബസാർ , കണ്ണൂർ 2 എന്ന അഡ്രസ്സിൽ അയക്കാം. ഇമെയിൽ അയക്കേണ്ട വിലാസം -kannurmirror 2020@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |