കാസർകോട്: ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കണമെന്ന് എൻ .ജി .ഒ യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ. മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും കെ.വി മനോജ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഗംഗാധരൻ , കെ. അനിൽകുമാർ, കെ.വി രമേശൻ, വി. ശോഭ, വി. ജഗദീഷ് , ടി ദാമോദരൻ, ബി.വിജേഷ്, വി. ഉണ്ണികൃഷ്ണൻ, എ.വി. റീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ- സി.പ്രദീപൻ (പ്രസിഡന്റ്) , കെ. മണികണ്ഠൻ (സെക്രട്ടറി), കെ.വി.മനോജ് കുമാർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |