SignIn
Kerala Kaumudi Online
Thursday, 19 September 2024 5.18 AM IST

കൊട്ടിയൂരിൽ ഇന്ന് തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും

Increase Font Size Decrease Font Size Print Page
kottiyoor
കൊട്ടിയൂരിൽ ഇന്നലെ നടന്ന ശീവേലി എഴുന്നള്ളത്ത്‌

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിൽ ഇന്ന് തൃക്കൂർ അരിയളവ് നടക്കും.കോട്ടയം സ്വരൂപത്തിലെ സ്ത്രീജനങ്ങൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ നിന്ന് പകർന്നു നൽകും. തിരുവത്താഴത്തിന് ശേഷം മണത്തണയിലെ നാല് തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ വെച്ച് പാലക്കുന്നം സ്ഥാനികൻ അരി പകർന്നു നൽകും. അരി വാങ്ങിക്കഴിഞ്ഞാലുടൻ അവർ അക്കരെ കൊട്ടിയൂരിൽ നിന്നും ഇക്കരേക്ക് കടക്കും. പിന്നീട് ഇവർ ദർശനം നടത്താറില്ല.

ആരാധനകൾ നാലെണ്ണമുള്ളതുപോലെ നാല് ചതുശ്ശതങ്ങളും ഭഗവാന് നിവേദിക്കുന്നു. തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം പെരുമാൾക്ക് നിവേദിക്കുന്നത്. ഇന്ന് തിരുവാതിര ചതുശ്ശതമാണ്. ദേവന്റെ പിറന്നാളായിട്ടാണ് തിരുവാതിര ചതുശ്ശതം കണക്കാക്കപ്പെടുന്നത്. നാളെയാണ് പുണർതം ചതുശ്ശതം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.