കണ്ണൂർ: കോർപറേഷൻപരിധിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും വടിവാൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കണ്ണൂർ സിറ്റി നീർച്ചാലിലാണ് അപകടമുണ്ടായത്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഗാന്ധി മൈതാനം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
അപകടമുണ്ടായതിനെ തുടർന്ന് കാറിലെ യാത്രക്കാർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.കെ.എൽ 13 എ.ഇ 9101 സ്വിഫ്റ്റ് കാറാണു പൊലിസ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിച്ചപ്പോഴാണ് കാറിൽ നിന്നു വടിവാളും രണ്ടു മൊബൈൽഫോണും കണ്ടെടുത്തത്.രണ്ടു വാഹനങ്ങളിലെത്തിയ സംഘം മറ്റൊരുകാറിൽ രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ സിറ്റി സ്വദേശി റഈസാണ് കാറിന്റെ ആർ.സി ഓണറെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി സിറ്റി പൊലിസ് ഇൻസ്പെക്ടർ രാജീവ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |