പയ്യന്നൂർ: യു.പി. ഭരണ നേതൃത്വത്തിന്റെ മറ്റൊരു പതിപ്പായി കേരള ഭരണ നേതൃത്വം മാറിയതായി മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ വി.എം.സുധീരൻ ആരോപിച്ചു. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതിനെതിരെയും സി.പി.എം. ഭരണകൂട ഭീകരതക്കെതിരെയും ഡി.സി.സിയുടെ നേതൃത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ ആരംഭിച്ച ഉപവാസം മുൻ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എം.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്, മുൻ എം.എൽ.എ., കെ.പി.കുഞ്ഞിക്കണ്ണൻ, മുസ്ലിം ലീഗ് നേതാവ് അബ്ദുൾ കരീംചേലേരി, സി.എം.പി. നേതാവ് സി.എ.അജീർ, കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ, വി.എ.നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |