തളിപ്പറമ്പ്: മലയോര ബസ് സ്റ്റാൻഡിനായി കാക്കാത്തോട് പൂർത്തിയാക്കിയ യാഡിന്റെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ. ഇ.പി. മേഴ്സി മുഖ്യാതിഥിയായി . മുൻനഗരസഭ ചെയർമാൻ അള്ളാംകുളം മഹമൂദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.കെ.ഷബിത, പി.റജുല, നബീസ ബീവി, കെ.പി. കദീജ, പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം,കൗൺസിലർമാരായ കൊടിയിൽ സലീം, , വൽസരാജ്, കെ. രമേശൻ, പി.വിജയൻ, ഇ.കുഞ്ഞിരാമൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ.സുബൈർ, പ്രസ് ഫോറം രക്ഷാധികാരി എം.കെ.മനോഹരൻ പ്രസംഗിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ സ്വാഗതവും സൂപ്രണ്ട് ടി.ടി.സജീവ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |