കണ്ണൂർ: ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി കണ്ണൂർ ടൗൺപൊലീസ് അറസ്റ്റു ചെയ്തു. കാട്ടാമ്പളളി ദാന ഗോൾഡ് പാർട്ണർ നാറാത്ത് കെ.വി ഹൗസിൽ അബ്ദുൾ സമദിനെയാണ്(46) കണ്ണൂർ ടൗൺ പൊലിസ് കണ്ണൂർ ടൗൺ സി.ഐ.ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്. ദാനഗോൾഡ് മാർക്കറ്റിംഗ് മാനേജരാണ് അബ്ദുൽസമദ്. നേരത്തെ കണ്ണൂരിലെ ഫാത്തിമ ഗോൾഡ് പാർട്ണറായിരുന്നു ഇയാൾ. ജ്വല്ലറിയിൽ പലതവണ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാട്ടാമ്പളളിയിലെ അഫ്സലിൽ നിന്നും 21 ലക്ഷം രൂപ കൈപറ്റുകയും എന്നാൽ ലാഭവിഹിതമോ പണമോ തിരിച്ചു നൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ നിരവധി പേരിൽ നിന്നും സമാനമായ രീതിയിൽ ലക്ഷങ്ങൾ കൈപറ്റിയിട്ടുണ്ടെന്നും ഇരുപതോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് കൊടേരി പറഞ്ഞു. അന്വേഷണത്തിൽ എസ്.ഐ.അജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ നിഷാന്ത്, നാസർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |