പഴയങ്ങാടി:കൈരളി സംസ്ക്കാരിക വേദി, ഡിവൈഎഫ്ഐ കോഴിബസാർ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിബസാറിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. കൈരളി സാംസ്ക്കാരിക വേദി പ്രസിഡൻ്റ് കെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം പി.ജനാർദ്ദനൻ മുഖ്യാതിഥിയായി. ഡി.വൈ.എഫ്.ഐ മാടായി മേഖല സെക്രട്ടറി ഡി. ധനേഷ് ധനപാലൻ, സി.പി.എം കോഴിബസാർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഒ.വി.അനിൽകുമാർ, അഞ്ജന സജീവ് എന്നിവർ സംസാരിച്ചു. കൈരളി സാംസ്ക്കാരിക വേദി സെക്രട്ടറി ഒ.കെ രതീഷ് സ്വാഗതവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആദർശ് ഇ ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |