കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ മാഹി മദ്യവുമായി എത്തി മദ്യപിച്ച് വാഹനം ഓടിക്കാൻ ശ്രമിക്കുകയും ചെയ്ത കെ സ്വിഫ്റ്റ് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ടൗൺ പൊലീസാണ് ആറു കുപ്പി മാഹി മദ്യവുമായി കൊല്ലം സ്വദേശിയായ എസ്. ഷാജുവിനെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് വന്ന കെ സ്വിഫ്റ്റിലെ താൽകാലിക ഡ്രൈവറാണ് ഷാജു. രാവിലെ ഡിപ്പോയിൽ ബസ് എത്തിയ ശേഷം ഇയാൾ മാഹിയിൽ പോയി മദ്യപിക്കുകയും ആറു കുപ്പി മദ്യം വാങ്ങി ഡിപ്പോയിലേക്ക് വരികയുമായിരുന്നുവത്രെ.ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ഡിപ്പോ അധികൃതർ തടയുകയും സംശയം തോന്നി ബാഗ് പരിശോധിക്കുകയുമായിരുന്നു. മദ്യം കണ്ടതിനെ തുടർന്ന് ഡിപ്പോ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |