കാഞ്ഞങ്ങാട് : ജനിതക വൈവിധ്യങ്ങളാൽ സമ്പന്നമായ അന്യം നിന്നുപോകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ മരം എന്റെ കലാലയം എന്ന മുദ്രാവാകുമായി ഹരിതവത്ക്കരണ പദ്ധതിക്ക് നെഹ്റു കോളജിൽ തുടക്കമായി. ഗ്രീൻ ഇനിഷ്യേറ്റിവ് സെന്ററും എൻ.എസ്.എസും ചേർന്നാണ് പദ്ധതി നടപ്പിലാകുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഔഷധ തോട്ടം നിർമ്മാണം ട്രീ ചലഞ്ച് എന്നിവ നടപ്പിലാക്കുന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ.വി.സുജാത പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.കെ.വി.മുരളി അധ്യക്ഷനായി. കോളജ് മാനേജർ ഡോ.കെ.വിജയരാഘവൻ മുഖ്യാതിഥിയായി. മാനേജ്മെന്റ് പ്രതിനിധികളായ സുബൈർ കമ്മാടത്ത് , കെ.രാമനാഥൻ , വി.പി ദിവാകരൻ നമ്പ്യാർ,ഡോ.എ.മുരളീധരൻ, പി.കുഞ്ഞിരാമൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.വിജയകുമാർ , ഡോ.പി.കെ പ്രജിത്ത് എന്നിവർ പ്രസംഗിച്ചു. ക്യാമ്പസിൽ ആകെ 500 ഓളം വൃക്ഷത്തൈകൾ വച്ചു പടിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ്പദ്ധതി നടപ്പിലാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |