കണ്ണൂർ: ഹിന്ദി അദ്ധ്യാപക മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ശിക്ഷക് സദനിൽ സംസ്ഥാന വർക്കിംഗ് സെക്രട്ടറി കെ. ഷൈനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.വി. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.വി. നിതീഷ്, വൈസ് പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് എന്നിവർ പ്രസംഗിച്ചു. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുക, യു.എസ്.എസ് പരീക്ഷയിൽ ഹിന്ദി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി പി.കെ. ഷൈജു (പ്രസിഡന്റ്), കെ.എൻ. ആനന്ദ് നാറാത്ത്, പി. ഭാർഗവി (വൈസ് പ്രസിഡന്റുമാർ), കെ.പി. രമേശൻ (സെക്രട്ടറി), പി.വി മംഗളൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |